"സഖാകളെ മാപ്പ്...
ബലികുടീരങ്ങള്‍ ചാലിച്ച രക്ത സിന്ദൂരം വീരതിലകമാക്കിയ കനല്പൂകളെ
നിങ്ങള്‍ ഉറക്കമിളച്ചു കൊണ്ടിരിക്കുന്ന കുരുതിത്തറകള്ക്ക് മുന്നില്‍ കാലം ശിരസ്സ് നമിക്കുന്നു"
ഒടുവില്‍ നിങ്ങളെയും വിറ്റു......
ക്രൌര്യത ജീവന് കവര്‍ന്നെടുത്ത
ഈ നാടിന്റെ പൊന്നോമനകള്‍
അവര്‍ അഞ്ചു പേര് ഞങ്ങളുടെ
ആത്മാവിലെരിയുന്ന കനലുകളാണ്.
അക്ഷരങ്ങളിലും ആള്‍രൂപങ്ങളിലും
ഒതുങ്ങാത്ത ത്യാഗത്തിന്റെ
സൂര്യ തേജസ്സുകള്‍...
സ്വന്തം ജീവന് മരണത്തിലേയ്ക്ക്
നീങ്ങുമ്പോഴും മറ്റുള്ളവര്‍ക്ക്
ഭാവിജീവിതത്തിലേയ്ക്ക് വഴി
ചൂണ്ടിക്കാണിച്ച സഖാക്കള്‍...
(അമ്പത് ലക്ഷവുമായി മകളുടെ മെഡിക്കല്‍ സീറ്റ് ലേലം വിളിച്ചുറപ്പിച്ചവരല്ല...)
പോരാട്ടങ്ങള്‍ നിലക്കുന്നില്ല ;
അവഗണിക്കപ്പെട്ട അവസാനത്തെ കുട്ടിക്കും
വിദ്യ ലഭിക്കും വരെ..
നിഷേധിക്കപ്പെട്ട അവസാനത്തെ വിദ്യാര്‍ഥിക്കും
നീതി ലഭിക്കും വരെ....